വാഴപ്പഴം ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ മികച്ച സ്ത്രോതസാണ്, അവയുടെ തൊലികളും ഇത് തന്നെയാണ് ചെയ്യുന്നത്. അവ വേഗത്തിൽ വിഘടിക്കുന്നതിന് സഹായിക്കുന്നു. അത് മണ്ണിന് പോഷണം നൽകുന്നതിന് സഹായിക്കുന്നു. വാഴപ്പഴത്തൊലികൾ നിങ്ങളുടെ തോട്ടത്തിൽ വിവിധ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും
ഒരു ബക്കറ്റിലേക്ക് കുറച്ച് വാഴപ്പഴത്തൊലി ഇട്ട് വെള്ളം ഒഴിച്ച് കുറച്ച് ദിവസം വെക്കുക. കുറച്ച് നാളുകൾക്ക് ശേഷം ഇത് എടുത്ത് ഉപയോഗിക്കാവുന്നതാണ്. വാഴപ്പഴത്തൊലിയിലെ ധാതുക്കളും, പോഷകങ്ങളും വെള്ളത്തിലേക്ക് ലയിക്കുന്നു. ഇത് നിങ്ങളുടെ പൂക്കളേയും, പച്ചക്കറികളേയും പോഷകങ്ങളാൽ സമ്പുഷ്ടമാക്കുകയും വളർച്ചയെ പ്രാത്സാഹിപ്പിക്കുകയും ചെയ്യുന്നു.
വാഴത്തോലിൽ പൊട്ടാസ്യത്തിന്റെ ഉയർന്ന സാന്ദ്രതയുണ്ട്. ചെടികൾക്ക് പൂക്കൾ ഉണ്ടാകുന്നതിനുള്ള പ്രധാന പോഷകമാണ് ഇത്.
വാഴപ്പഴത്തിന്റെ തോൽ ഗ്രൈൻ്ററിൽ ഇട്ട് ചതച്ച ശേഷം മണ്ണിൽ കലർത്താവുന്നതാണ്, ഇത് കാലക്രമേണ ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ പ്രധാന പോഷകങ്ങൾ മണ്ണിലേക്ക് ലയിപ്പിക്കുന്നതിന് സഹായിക്കുന്നു.
ഈച്ചകളെ ഒഴിവാക്കുന്നതിന് വാഴപ്പഴത്തിന്റെ തൊലി ഉപയോഗിക്കാവുന്നതാണ്. വാഴപ്പഴത്തിന്റെ തൊലി മുറിച്ച് ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ട് കുറച്ച് ആപ്പിൾ സൈഡർ വിനഗർ ഒഴിക്കുക. ഒരു പോളിത്തീൻ ഉപയോഗിച്ച് മൂടിയതിന് ശേഷം അതിന് മുകളിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കുക. ഇത് ഈച്ചകളെ ആകർഷിക്കുകയും അവ നശിച്ച് പോകുകയും ചെയ്യുന്നു.
വാഴപ്പഴത്തിന്റെ തോലുകൾ ബയോഡീഗ്രേഡബിൾ ആയതിനാൽ പെട്ടെന്ന് വിഘടിക്കുന്നതിന് സഹായിക്കുന്നു, വാഴപ്പഴത്തിന്റെ ഏറ്റവും നല്ല ഉപയോഗങ്ങളിലൊന്ന് അവയെ കമ്പോസ്റ്റിലേക്ക് ചേർക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക