ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ രാജാസാഗർ ഒരുക്കിയിരിക്കുന്ന ‘താൾ’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ആദ്യന്തം സസ്പെൻസ് നിറഞ്ഞ ചിത്രത്തിൽ സൗഹൃദയം സൗഹൃദവും പ്രണയവും ഇഴകലർന്നാണ് അവതരിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര കഥാപാത്രങ്ങളായ വിശ്വ, മിത്രൻ എന്നിവരിലൂടെയുള്ള സങ്കീർണതകൾ നിറഞ്ഞ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ബിജിപാലിന്റെ സംഗീതവും ഡി ഒ പി സിനു സിദ്ധാർത്ഥിന്റെ മികവാർന്ന ഫ്രെയിമുകളും മൂലം മികച്ചതാകുന്ന ‘താൾ’ എന്ന ചിത്രം മാധ്യമപ്രവർത്തകനും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ഡോക്ടർ ജി കിഷോറിന്റെ കലാലയ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി,നിഷീൽ കമ്പാട്ടി എന്നിവർ ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജി പണിക്കർ, രോഹിണി, ദേവി അജിത്, സിദ്ധാർഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ, വൽസാ കൃഷ്ണാ, അലീന സിദ്ധാർഥ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക