വളരെയധികം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് മുരിങ്ങയില എന്ന് നമുക്ക് അറിയാം. മുരിങ്ങയുടെ ഇല മാത്രമല്ല പൂവ്, കായ, തൊലി എന്നിവയെല്ലാം ഭക്ഷ്യയോഗ്യവും ആരോഗ്യഗുണങ്ങളാൽ സമ്പന്നമായതുമാണ്.
വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒന്നായതിനാൽ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അത്ര പ്രശ്നമുള്ള കാര്യമല്ല. മുരിങ്ങയിലയിൽ ധാരാളമായി ആന്റി ഇൻഫ്ളമേറ്ററി, ആന്റിഫംഗൽ, ആന്റി വൈറൽ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുരിങ്ങയില ആരോഗ്യകരമായ ശരീരത്തിന് വളരെ നല്ലതാണ്.
പ്രമേഹത്തിന്റെ അസ്വസ്ഥതകൾ മൂലം ബുദ്ധിമുട്ടുന്നവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ദിവസേന മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. നിരവധി പ്രോട്ടീനുകളാലും മിനറലുകളാലും സമ്പന്നമായ മുരിങ്ങയില ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് സഹായിക്കും.
എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നതിന് സഹായകരമായ ഇരുമ്പും കാൽസ്യവും എല്ലാം മുരിങ്ങയിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ മുരിങ്ങയിലയിൽ ധാരാളമായി അടങ്ങിയ ക്ലോറോജനിക് ആസിഡ് ശരീരത്തിലെ കൊഴുപ്പിനെ കുറച്ച് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക