തലമുടി കൊഴിച്ചില്‍ ഏവരെയും ബാധിക്കുന്ന പ്രശ്നമാണ്. ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ നമ്മുക്ക് ഒരു പരിധി വരെ ഇത് തടയാനാവും. മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെ എന്ന് നോക്കാം
ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.
ക്യാരറ്റ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എയുടെ കലവറയാണ് ക്യാരറ്റ്. കൂടാതെ വിറ്റാമിൻ സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും ക്യാരറ്റ് കഴിക്കുന്നത് തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.
ബീറ്റ്റൂട്ട് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ബി 6, സി നാരുകള്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ്, മാംഗനീസ് തുടങ്ങിയവ അടങ്ങിയ ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നതും തലമുടി ആരോഗ്യത്തോടെ വളരാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക