കടുത്ത ചൂടിൽ നിന്നും രക്ഷനേടാൻ തണുത്ത എന്തെങ്കിലും കുടിക്കുന്നതല്ലേ നല്ലത്. ചൂടിൽ നിന്നും രക്ഷനേടാനായി ഓറഞ്ച് കൊണ്ടൊരു മിൽക്ക് ഷേക്ക് തയ്യാറാക്കി നോക്കിയാലോ.
ഇതിനായി ആദ്യം തന്നെ കുറച്ച് ഓറഞ്ച് തൊലികളഞ്ഞ് വൃത്തിയാക്കിയതിന് ശേഷം ഓരോ അല്ലികളാക്കി എടുക്കണം. പിന്നീട് അല്പം പാൽ നല്ലതുപോലെ ഒന്ന് തണുപ്പിച്ച് എടുക്കാം. പിന്നീട് ഒരു മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ചിരിക്കുന്ന ഓറഞ്ച് ചേർത്തു കൊടുക്കാം.
ഇതിലേക്ക് തണുപ്പിച്ച പാൽ, അഞ്ചോ ആറോ ഐസ് ക്യൂബ്സ്, മധുരത്തിന് ആവശ്യമായ പഞ്ചസാര എന്നിവ ചേർത്തുകൊടുത്ത് നല്ലതുപോലെ അടിച്ചെടുക്കാം. ഇനി ഇത് സെർവ് ചെയ്യാനായി ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു കൊടുക്കാം. ഒരു സ്കൂപ്പ് ഐസ്ക്രീം കൂടി മുകളിലായി വെച്ചതിനുശേഷം സെർവ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക