നിരവധി വ്യത്യസ്തങ്ങളായ ഗെറ്റപ്പുകളിലൂടെ ആരാധകരെ ഞെട്ടിക്കാറുള്ള താരമാണ് പാർവതി തിരുവോത്ത്. കുറച്ചുദിവസം മുൻപാണ് വ്യത്യസ്തമായ മേക്കോവർ ചിത്രങ്ങളുമായി പാർവതി ആരാധകർക്ക് മുന്നിൽ എത്തിയത്.
ഇപ്പോഴിതാ വീണ്ടും വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിലാണ് ഇത്തവണ താരം എത്തിയത്. കറുപ്പു നിറത്തിലുള്ള വസ്ത്രത്തിൽ വളരെ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്ത് വന്നത്.
അതേസമയം ‘ഹർ’ എന്ന ചിത്രമാണ് മലയാളത്തിൽ പാർവതിയുടെതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഏറ്റവും ഒടുവിൽ പാർവതിയുടേതായി തിയേറ്ററിൽ എത്തിയ ചിത്രം ‘വണ്ടർ വുമൺ’ ആണ്. വിക്രം നായകനായി എത്തുന്ന ‘തങ്കലാൻ’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി പാർവതി എത്തുന്നുണ്ട്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക