തിരുവനന്തപുരം: ചെന്നൈയിലേക്കുള്ള കൂടുതൽ ട്രെയിനുകൾ നിർത്തലാക്കി. കനത്ത മഴയെത്തുടര്‍ന്നാണ് നടപടി. ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം മെയില്‍ ഉള്‍പ്പെടെ ഏതാനും വണ്ടികളാണ് പൂര്‍ണമായി റദ്ദാക്കിയത്.
തിരുവനന്തപുരം മെയിലിനെക്കൂടാതെ ആലപ്പുഴ – ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ്, കൊല്ലം – ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്, മദുര- ചെന്നൈ എഗ്മോര്‍ തേജസ് എക്സ്പ്രസ്, ചെന്നൈ എഗ്മോര്‍ – തിരുച്ചെന്തൂര്‍ എക്സ്പ്രസ്, ചെന്നൈ എഗ്മോര്‍ – കൊല്ലം എക്സ്പ്രസ് തുടങ്ങിയവയാണ് ബുധനാഴ്ച പൂര്‍ണമായും റദ്ദാക്കിയത്.
ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് തിരുവള്ളവരില് നിന്നാവും യാത്ര തുടങ്ങുക. മംഗളൂരു സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ് തിരുവള്ളൂരില്‍ യാത്ര അവസാനിപ്പിക്കും. ഹൈദരാബാദ് -താംബരംഎക്സ്പ്രസ് ചെങ്കല്‍പ്പേട്ട് വരെയാണ് സര്‍വീസ് നടത്തുകയെന്ന് സതേണ്‍ റെയില്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക