വളരെ എളുപ്പത്തിൽ നാലുമണി ചായക്കൊപ്പം കഴിക്കാൻ സോയാബീൻ കൊണ്ട് വളരെ രുചികരമായ കട്ട്ലറ്റ് തയ്യാറാക്കിയാലോ. ഇതിനായി ആദ്യം തന്നെ കുറച്ച് സോയാബീൻ എടുത്ത് നല്ലതുപോലെ കഴുകിയതിനുശേഷം അല്പം വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിച്ച് എടുക്കാം. ഇപ്പോൾ സോയാബീൻ നല്ലതുപോലെ വെന്തിട്ടുണ്ടാകും.
ചൂട് മാറിയതിനു ശേഷം രണ്ടുമൂന്ന് തവണ ഒന്ന് കഴുകി എടുക്കാം. പിന്നീട് നല്ലതുപോലെ പിഴിഞ്ഞ് എടുക്കണം. ഇനി ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ ഒന്ന് പൊടിച്ചെടുക്കാം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം.
ഇതിലേക്ക് പൊടിയായി അരിഞ്ഞെടുത്ത സവാള, അല്പം കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നല്ലതുപോലെ ചതച്ചെടുത്തത് എന്നിവ ചേർത്തു കൊടുക്കാം. ഉരുളക്കിഴങ്ങ് നല്ലതുപോലെ വേവിച്ച് ഉടച്ചതിനുശേഷം ഈ മിക്സിലേക്ക് ചേർത്തു കൊടുക്കണം.കുറച്ച് ചിക്കൻ മസാല, ഒരു നുള്ള് മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് അല്പം അരിപ്പൊടി കൂടി ചേർത്തു കൊടുക്കാം. പാകത്തിന് ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ കൈവച്ച് കുഴച്ചെടുക്കണം.
ശേഷം ഈ മാവിൽ നിന്ന് കുറേശ്ശെയായി എടുത്ത് ഇഷ്ടമുള്ള ഷേപ്പിൽ പരത്തിയോ ഉരുട്ടിയോ എടുക്കാം. തിളച്ച എണ്ണയിൽ ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ നല്ലതുപോലെ വറുത്തെടുക്കാം. രുചികരമായ കിടിലൻ സോയാബീൻ കട്ട്ലറ്റ് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക