ഇന്ത്യയിൽ നിന്നുള്ള നാല് സ്ത്രീകൾ 2023ലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിൽ ഇടം നേടി. ഇന്ത്യയിൽ നിന്നുള്ള നാല് സ്ത്രീകളാണ് അമേരിക്കൻ ബിസിനസ് മാസികയായ ഫോർബ്സിന്റെ വാർഷിക പട്ടികയിൽ ഉൾപ്പെട്ടത്.
യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ ഒന്നാം സ്ഥാനം നേടിയ പട്ടികയിൽ കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമൻ ഉൾപ്പെടെ നാല് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ വനിതകളിൽ ഒന്നാം സ്ഥാനം നേടിയ കേന്ദ്ര ധന മന്ത്രി നിർമലാ സീതാരാമൻ പട്ടികയിൽ 32 ആം സ്ഥാനത്താണ് ഉള്ളത്.
അറുപതാം റാങ്കുമായി എച്ച് സി എൽ കോർപ്പറേഷൻ സിഇഒ റോഷ്നി നാഡര് മൽഹോത്ര, എഴുപതാം റാങ്കുമായി സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സൺ സോമ മണ്ഡൽ, 76ആം റാങ്കുമായി ബയോകോൺ സ്ഥാപക കിരൺ മസൂംദാർ-ഷാ എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് മൂന്ന് ഇന്ത്യക്കാർ.
ഏറ്റവും ശക്തയായ വനിതയായി തെരഞ്ഞെടുക്കപ്പെട്ടത് യൂറോപ്പ്യൻ കമ്മീഷൻ മേധാവി ഉർസുല ഡെർ ലെയ്ൻ ആണ്. യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റിൻ ലഗാർഡെ രണ്ടാം സ്ഥാനവും യുഎസ് വൈസ് പ്രസിഡണ്ട് കമലഹാരിസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക