ജനുവരി മുതല്‍ ഹ്യൂണ്ടായ് വാഹന മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഹ്യൂണ്ടായ് മോട്ടോര്‍സ്. വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും ചരക്ക് വിലയിലെ വര്‍ധനയും ചൂണ്ടിക്കാട്ടിയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം, ഓരോ വാഹന മോഡലിന്റെയും വിലയില്‍ വരുത്തുന്ന വര്‍ധന സംബന്ധിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല.
5 ലക്ഷം രൂപ മുതല്‍ 45 ലക്ഷം രൂപ വരെ വരുന്ന വിവിധ ശ്രേണിയിലുള്ള വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. നേരത്തേ ഹോണ്ട, മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഔഡി ഇന്ത്യ എന്നീ കമ്പനികളും 2024 ജനുവരിയില്‍ തങ്ങളുടെ പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മൊത്തത്തിലുള്ള പണപ്പെരുപ്പവും ചരക്കുകളുടെ നിരക്ക് വര്‍ധന മൂലമുണ്ടാകുന്ന ചെലവ് സമ്മര്‍ദ്ദവും ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് വാഹന നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക