കാസര്‍കോട്: നാളെ കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ അവധി. ജില്ലാ സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ചാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷനാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള സ്കൂളുകള്‍ക്കായിരിക്കും അവധിയെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം നാളെ എറണാകുളം ജില്ലയിലും വിവിധ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നവകേരള സദസ് പ്രമാണിച്ചാണ് എറണാകുളത്തെ വിവിധ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, വൈപ്പിന്‍, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്കാണ് നാളെ അവധിയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക