മൈക്രോ എസ്യുവിയായ പഞ്ചിന്റെ ഇലക്ട്രിക് മോഡൽ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ടാറ്റാ മോട്ടേഴ്സ്. വരവിനുള്ള സമയം കുറിച്ചിട്ടില്ലെങ്കിലും ഈ വാഹനം അവതരണത്തിന് മുന്നോടിയായുള്ള പരീക്ഷണയോട്ടത്തിലാണ്. പഞ്ച് ഇലക്ട്രിക് നിരത്തുകളില്‍ പരീക്ഷണയോട്ടത്തിനിറങ്ങിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ നിറയുന്നത്.
വാഹനത്തിന്റെ ഇ.ഡി ഡി.ആർ.എൽ മാത്രമാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക. നെക്സോൺ ഇവിയുടേതിന് സമാനമായ രീതിയിൽ ഒരുക്കിയ ഹെഡ് ലാമ്പുകളാണ് മറ്റൊരു സവിശേഷത.
റെഗുലർ പമ്പിൽ നിന്നും ഡിസൈൻ മാറ്റം വരുത്തിയുള്ള ബമ്പർ പിന്നിൽ ഘടിപ്പിച്ചിട്ടുണ്ട്. വേരിയന്റുകൾക്ക് അനുസൃതമായി അലോയ് വീലുകൾ, വീൽ കവറുകൾ എന്നിവയിലും മാറ്റം വരുത്താൻ സാധ്യതയുണ്ട്.
10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഇലുമിനേറ്റഡ് ലോഗോയുള്ള ടാറ്റയുടെ പുതിയ ടൂ സ്പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവ പഞ്ച് ഇവിയിൽ പ്രതീക്ഷിക്കാവുന്നതാണ്.
പൂര്‍ണമായും മൂടികെട്ടിയാണ് ഈ വാഹനം പരീക്ഷണയോട്ടത്തിന് ഇറക്കിയിരിക്കുന്നത്. എല്‍.ഇ.ഡി. ഡി.ആര്.എല്‍ മാത്രമാണ് ചിത്രങ്ങളില്‍ കാണുന്നത്. മുന്നില്‍ മൂന്നിടങ്ങളിലായി എയര്‍ ഇന്‍ടേക്കുകള്‍ നല്കിയിട്ടുണ്ടെന്നതും ചിത്രത്തില്‍ നിന്ന് വ്യക്തമാണ്.
നെക്സോണ്‍ മോഡലുകള്‍ക്ക് സമാനമായി ഇലക്ട്രിക് മോഡലിനും ഐസ് എന്ജിന് മോഡലിനും ഒരേ ഡിസൈനാണ് നല്‍കിയിരിക്കുന്നതെന്നും രൂപത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക