മുടികൊഴിച്ചിൽ ഇന്ന് ഏവരും നേരിടുന്ന ഒരു പ്രശ്നമാണ്. പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയ കഞ്ഞിവെള്ളം മുടിക്ക് ഒരു സൂപ്പർ മരുന്നാണ്. മുഖത്തിനും തലമുടിക്കും ഇത് ഏറെ ഗുണം ചെയ്യും.
ഉലുവയിട്ട കഞ്ഞിവെള്ളം തലയോട്ടിയില്‍ പുരട്ടുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും.
മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഗുണങ്ങള്‍ ഉലുവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. താരനെ പ്രതിരോധിക്കാനും ഉലുവ മികച്ചതാണ്. ഉലുവയിലെ അമിനോ ആസിഡുകളാണ് തലമുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നത്.
കഞ്ഞിവെള്ളവും മുടിവളരാന്‍ സഹായിക്കുന്നതാണ്. ഇതിനായി ഒരു കപ്പ് കഞ്ഞിവെള്ളത്തില്‍ കുറച്ച് ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തില്‍ ഉലുവ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഇനി ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിലും തലയോട്ടിയിലും സ്പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ഇങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക