മിക്ക കറികളിലും നാം സാധാരണയായി ഉപയോഗിച്ച് വരുന്ന ഭക്ഷണ വസ്തുവാണ് വെളുത്തുള്ളി. വെളുത്തുള്ളി അമിതമായി കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല എന്നാണ് ഇപ്പോൾ പഠനങ്ങൾ പറയുന്നത്. വെളുത്തുള്ളി അമിതമായി കഴിച്ചാൽ ഉണ്ടാകുന്ന ചില പാർശ്വഫലങ്ങൾ എന്തൊക്കെ എന്ന് നോക്കാം
വെളുത്തുള്ളി അമിതമായി കഴിക്കുന്നത് രക്തസ്രാവം, വയറിളക്കം, കരൾ തകരാറുകൾ, ഛർദ്ദി, ഓക്കാനം, നെഞ്ചെരിച്ചിൽ എന്നിവ ഉണ്ടാക്കും. വെളുത്തുള്ളിയുടെ അമിത ഉപയോഗം കരളിനെ ബാധിച്ചേക്കാം. അടുത്തിടെ എലികളിൽ നടത്തിയ പഠനത്തിൽ വെളുത്തുള്ളി ഉയർന്ന അളവിൽ കഴിക്കുന്നത് കരളിനെ തകരാറിലാക്കുമെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ ദിവസേന കുറഞ്ഞ അളവിൽ വെളുത്തുള്ളി കഴിക്കുന്നത് കരളിന് സുരക്ഷിതമാണ്.
വെളുത്തുള്ളി അമിതമായി കഴിക്കുന്നത് ചിലർക്ക് ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാക്കും. വയറുവേദന, നെഞ്ചെരിച്ചിൽ എന്നിവ ഉൾപ്പെടുന്നു.
വെളുത്തുള്ളിയിൽ ഉയർന്ന അളവിൽ ആസിഡ് അടങ്ങിയിട്ടുണ്ട്. അതിനാൽ വെളുത്തുള്ളിയുടെ അമിതമായ ഉപയോഗം നെഞ്ചെരിച്ചിലും ഉണ്ടാക്കും. അ
താരതമ്യേന അപൂർവമാണെങ്കിലും ചില വ്യക്തികൾക്ക് വെളുത്തുള്ളിയോട് അലർജിയുണ്ടാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക