ഇന്ന് നമ്മളിൽ ഭൂരിഭാഗം പേരും എസൻഷ്യല്‍ ഓയിലുകൾ ഉപയോഗിക്കുന്നവരാണ്. ഇത്തരത്തില്‍ മുടി വളര്‍ച്ചയ്ക്കും സ്കിൻ ഭംഗിയാക്കാനുമെല്ലാം ഉപയോഗിക്കാവുന്നൊരു എസൻഷ്യല്‍ ഓയിലാണ് റോസ്മേരി ഓയില്‍.
മുടിയുടെ റൂട്ടിലുള്ള ഹെയര്‍ ഫോളിക്കിളുകളെ ഉത്തേജിപ്പിക്കുന്നതിലൂടെയാണ് റോസ്മേരി ഓയില്‍ മുടി വളര്‍ച്ച വര്‍ധിപ്പിക്കാൻ സഹായിക്കുന്നത്. മുടി കൊഴിച്ചിലുള്ളവര്‍ക്കും ഇത് ഉപകാരപ്പെടാം. അതുപോലെ താരൻ അകറ്റാനും റോസ്മേരി ഓയില്‍ സഹായിക്കാറുണ്ട്.
സ്കിൻ ഭംഗിയാക്കാനും വിവിധ സ്കിൻ പ്രശ്നങ്ങള്‍ പരിഹരിക്കാനും പ്രതിരോധിക്കാനുമെല്ലാം റോസ്മേരി ഓയില്‍ ഉപയോഗിക്കാവുന്നതാണ്. മുഖത്തും, കൈകാലുകളുമെല്ലാം- മറ്റ് ശരീരഭാഗങ്ങളിലുമെല്ലാം റോസ്മേരി ഓയില്‍ അപ്ലൈ ചെയ്യാവുന്നതാണ്. മുഖക്കുരുവില്‍ നിന്ന് ആശ്വാസം ലഭിക്കാനും ചര്‍മ്മത്തിന്റെ ആകെ ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഇത് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക