വ്യത്യസ്തങ്ങളായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് പാർവതി തിരുവോത്ത്. മലയാളത്തിനു പുറമേ തമിഴിലും താരം തന്റെ സ്ഥാനം നേടിയെടുത്തു കഴിഞ്ഞു.
ഇപ്പോഴിതാ ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള സാരി ധരിച്ച് വളരെ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കണ്ണിനും പുരികത്തിനും ഹൈലൈറ്റ് നൽകി ചെയ്തിരിക്കുന്ന മേക്കപ്പ് താരത്തിനെ കൂടുതൽ മനോഹരിയാക്കി.
എംബ്രോയിഡറി ചെയ്ത സാരിക്ക് മാച്ച് ആവുന്ന ഒരു കോട്ടും താരം ധരിച്ചിട്ടുണ്ട്. കമ്മലും മോതിരങ്ങളും ആക്സസറീസ് ആയി ചൂസ് ചെയ്തിരിക്കുന്നു. ബൺ ഹെയർ സ്റ്റൈലാണ് താരം ഫോളോ ചെയ്തിരിക്കുന്നത്.
നിരവധി പേരാണ് താരം പങ്കുവെച്ച ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തുന്നത്. “കണ്ണുകൾ അതിമനോഹരം”, “അതിമനോഹരി ആയിട്ടുണ്ട്”, “മനോഹരം” എന്നെല്ലാമാണ് ആരാധകർ താരത്തിന്റെ ചിത്രങ്ങൾക്ക് നൽകുന്ന കമന്റുകൾ.
https://www.instagram.com/p/C0jTpYOSM6J/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക