ചുണ്ട് വരണ്ട് പൊട്ടുന്നത് മിക്കവരുടെയും പ്രശ്നമാണ്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ ചില പൊടിക്കെെകൾ
വിണ്ടുകീറിയ ചുണ്ടുകൾക്കൊപ്പമുള്ള വേദനയും അസ്വസ്ഥതയും ഒഴിവാക്കാൻ വെളിച്ചെണ്ണ സഹായിക്കും. വെളിച്ചെണ്ണയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചുണ്ടുകളെ അണുവിമുക്തമാക്കാനും തുറന്ന വ്രണങ്ങളിൽ നിന്ന് അണുബാധ ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു.
വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾക്ക് തേനും പഞ്ചസാരയും ഉപയോഗിക്കുന്നത് നല്ലതാണ്. തേനും പഞ്ചസാരയും 1:2 എന്ന അനുപാതത്തിൽ കലർത്തി 5 മുതൽ 10 മിനിറ്റ് വരെ ചുണ്ടുകളിൽ മൃദുവായി സ്ക്രബ് ചെയ്യുക. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.
നാരങ്ങാനീരും ബദാമെണ്ണയും ചേർത്ത് പുരട്ടുന്നത് നിങ്ങളുടെ ചുണ്ടിന്റെ മങ്ങിയ നിറം മെച്ചപ്പെടുത്താൻ വളരെ ഫലപ്രദമാണ്. രണ്ട് ടേബിൾ സ്പൂൺ ബദാം ഓയിൽ എടുത്ത് 2-3 തുള്ളി നാരങ്ങ പിഴിഞ്ഞ്, ഒരുമിച്ച് യോജിപ്പിച്ച ശേഷം, 5 മുതൽ 10 മിനിറ്റ് വരെ ചുണ്ടിൽ പുരട്ടി വയ്ക്കുക. ശേഷം, ചെറുചൂടുള്ള വെള്ളത്തിൽ ഇത് കഴുകുക.
മറ്റൊരു മാർഗമാണ് പാൽപാട ഉപയോഗിക്കുക എന്നതാണ്. കുറച്ച് പാൽ പാട ചുണ്ടിൽ പുരട്ടുന്നത് ഈർപ്പം പകരുന്നതിനും നിറവ്യത്യാസം അകറ്റുന്നതിനും വളരെ ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക