വീടിനുള്ളിലെ പോസിറ്റീവ് എനർജിക്ക് വീടിനുള്ളിലെ സുഗന്ധവുമായി ഏറെ ബന്ധമുണ്ട്. വീടിനുള്ളിൽ എപ്പോഴും ഭക്ഷണത്തിന്റെ ഗന്ധവും വിയർപ്പിന്റെ ഗന്ധവുമൊക്കെയാണ് തങ്ങി നിൽക്കുന്നതെങ്കിൽ അവിടെയുള്ളവർക്കും നെഗറ്റീവ് എനർജി ആയിരിക്കും ഉണ്ടാകുക. എന്നാൽ ഇനി മുതൽ വീട്ടിനുള്ളിൽ എപ്പോഴും നല്ല റിഫ്രഷിങ്ങായ മണം നിലനിൽക്കാനായി കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. ഇതാ പ്രകൃതി ദത്തമായൊരു ഫ്രഷ്നർ വീട്ടിൽ തന്നെ നിർമിക്കാം.
വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന കുറച്ചു സാധനങ്ങൾ കൊണ്ടാണ് ഈ റിഫ്രഷണർ തയ്യാറാക്കുന്നത്. അതിനായി ഒരു സോസ് പാനിലേക്ക് രണ്ടര കപ്പ് വെള്ളം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം വെള്ളത്തിലേക്ക് ഒരു കൈ ഇഞ്ച് നീളത്തിലുള്ള പട്ട ഇട്ടു കൊടുക്കുക. ശേഷം ഒരു അഞ്ച് പീസ് ഗ്രാമ്പുവും, ഒരു ഓറഞ്ചിന്റെ തൊലിയും ചേർക്കുക.
ഇനി ഓറഞ്ചിന്റെ തൊലി ഇല്ലായെങ്കിൽ നാരങ്ങയുടെ തൊലി ഉപയോഗിച്ചാലും മതിയാകും. ശേഷം ഒരു നാരങ്ങയുടെ പകുതിയും, ഒരു ടീസ്പൂൺ വാനില എസ്സൻസും ചേർത്ത് തിളപ്പിക്കുക. ശേഷം തിളച്ചുവന്ന വെള്ളത്തിനെ അഞ്ച് മിനിറ്റോളം ലോ ഫ്ളൈമിൽ വെച്ച് തിളപ്പിക്കുക. വീട്ടിനുള്ളിലെ എല്ലാ ഡോറുകളും അടച്ചതിന് ശേഷം മാത്രം ഈ വെള്ളം തിളപ്പിക്കുക. അപ്പോൾ കുറച്ചു കൂടുതൽ നേരം ഈ മണം വീട്ടിന്റെ എല്ലാ ഭാഗങ്ങളിലും തങ്ങി നിലക്കുന്നതായിരിക്കും.
സുഗന്ധം നിറഞ്ഞ വീട് നമുക്ക് ഉന്മേഷവും ഉണര്‍വും നല്‍കും. വീടിനകത്ത് സുഗന്ധം നിറച്ചും നെഗറ്റീവ് എനര്‍ജിയെ ഒഴിവാക്കാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഗന്ധത്തിലുള്ള ചന്ദനത്തിരികള്‍ വീടിനുള്ളില്‍ കത്തിച്ചു വെയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക