ബാങ്കുകളുടെ പേരിൽ പുതിയ തട്ടിപ്പ് സജീവമാകുന്നതായി റിപ്പോർട്ട്. ബാങ്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്തെന്നും പാൻ കാർഡ് ഉടൻ അപ്ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഉപഭോക്താക്കൾക്ക് സന്ദേശം ലഭിക്കുന്നത്. ഇത്തരം സന്ദേശങ്ങൾ വ്യാജമാണെന്നും, തട്ടിപ്പുകളിൽ വീഴരുതെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകി.
ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെടുകയോ ഒടിപി വഴി പണം തട്ടാന്‍ ശ്രമിക്കുകയോ ചെയ്യുന്നു. ഇങ്ങനെയുള്ള സന്ദേശം ലഭിച്ചാല്‍ യാതൊരു കാരണവശാലും ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ മെസ്സേജില്‍ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യരുതെന്നും കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉറപ്പുവരുത്താൻ നിങ്ങളുടെ അക്കൗണ്ട് ഉള്ള ബാങ്കിന്റെ ബ്രാഞ്ചിനെ നേരിട്ട് കോൺടാക്ട് ചെയ്യാവുന്നതാണ്. സൈബർ തട്ടിപ്പിന് ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസ് ഹെൽപ് ലൈനിൽ വിവരം അറിയിക്കണമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക