കോഴിക്കോട്: കോഴിക്കോട് തെരുവുനായയുടെ ആക്രമണത്തിൽ ഒരു സ്ത്രീയുൾപ്പെടെ നാല് പേർക്ക് പരിക്ക്. വടകരയിൽ ഇന്ന് രാവിലെയോടെയാണ് സംഭംവം നടന്നത്.
നടന്നു പോകുന്നതിനിടെ യാതൊരു പ്രകോപനങ്ങളുമില്ലാതെയായിരുന്നു നായ ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
സ്ത്രീയുടെ കയ്യിലാണ് നായ കടിച്ചത്. മുട്ടിനു താഴെയായി മറ്റു രണ്ടു പേർക്കും മറ്റൊരു യുവാവിന്റെ കയ്യിനും പരിക്കേറ്റിട്ടുണ്ട്. പേവിഷ ബാധയുള്ള നായയാണ് കടിച്ചതെന്നാണ് സൂചന.
എല്ലാവരെയും കടിച്ചത് ഒരേ നായ തന്നെയാണ്. പരിക്കേറ്റ നാല് പേരെയും വടകര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക