ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ച് സ്ത്രീകളുടെ ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും ജനപ്രീതി വർധിക്കുന്നതായി റിപ്പോർട്ട്.
സെപ്റ്റംബറിൽ മാത്രം 24 ദശലക്ഷം ആളുകൾ വസ്ത്രങ്ങൾ ഇല്ലാതെ ചിത്രങ്ങൾ കാണിക്കുന്ന വെബ്സൈറ്റുകൾ സന്ദർശിച്ചതായി സോഷ്യൽ നെറ്റ്വർക്ക് വിശകലന കമ്പനിയായ ഗ്രാഫിക്ക പറയുന്നു. മാർക്കറ്റിംഗിനായി ജനപ്രിയ സോഷ്യൽ നെറ്റ്വർക്കുകൾ ഉപയോഗിച്ചാണ് ഇത്തരം ആപ്പുകളും സൈറ്റുകളും പ്രവർത്തിക്കുന്നത്.
ഈ വർഷത്തിന്റെ തുടക്കം മുതൽ എക്സ്, റെഡ്ഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയയിൽ ഇത്തരം ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400-ലധികം വർധിച്ചതായി ഗവേഷകർ പറയുന്നു. ആളുകളുടെ ചിത്രം എഐ ഉപയോഗിച്ച് നഗ്നമാക്കുകയാണ് ചെയ്യുന്നത്. ഇരകളാകുന്നത് കൂടുതലും സ്ത്രീകളാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഇത്തരം ചിത്രങ്ങൾ മുമ്പുണ്ടായിരുന്നതിനെക്കാൾ മികച്ചതായി നിർമ്മിക്കാൻ ഇന്ന് സാധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം അടങ്ങിയ പരസ്യങ്ങൾ കമ്പനി അനുവദിക്കുന്നില്ലെന്ന് ഗൂഗിൾ വക്താവ് പറഞ്ഞു. സംശയാസ്പദമായ പരസ്യങ്ങൾ അവലോകനം ചെയ്ത് നയങ്ങൾ ലംഘിക്കുന്നവ നീക്കം ചെയ്യുമെന്ന് ഗൂഗിൾ വ്യക്തമാക്കി.
ലോകത്താകമാനം ഡീപ് ഫെയ്ക്ക് വീഡിയോകളുടെ ആശങ്ക വർധിക്കുന്ന സമയത്താണ് ഇത്തരം നഗ്ന ആപ്പുകളുടെ ഭീഷണി. ഡീപ്ഫേക്ക് പോണോഗ്രാഫി നിരോധിക്കുന്ന ഒരു ഫെഡറൽ നിയമവും അമേരിക്കയിൽ നിലവിൽ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക