കാഞ്ഞങ്ങാട്: സിപിഎം മുന്‍ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയും സിഐടിയു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കണ്‍സ്യൂമര്‍ ഫെഡ് മുന്‍ ചെയര്‍മാനുമായ എ.കെ.നാരായണന് (85) അന്തരിച്ചു. ഞായറാഴ്ച രാത്രി 11.30 ഓടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖംമൂലം കാഞ്ഞങ്ങാട് അതിയാമ്പൂരിനടുത്ത കാലിക്കടവിലെ വീട്ടില്‍ അഞ്ചു വര്‍ഷത്തോളമായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം.
മൃതദേഹം മേലാങ്കോട്ടെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലും അതിയാമ്പൂര് ബാലബോധിനി വായനശാലയിലെയും പൊതുദര്‍ശനത്തിന് ശേഷം വീട്ടിലെത്തിക്കും. മുന്നു മണിയോടെയാണ് സംസ്കാരം. ബീഡിത്തൊഴിലാളിയായി തുടങ്ങിയ നാരായണന് പിന്നീട് തൊഴിലാളി നേതാവായി വളരുകയായിരുന്നു. ഒട്ടേറെ തൊഴില്‍സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് മിസാ തടവുകാരനായി 17 മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയും ചെയ്തു.
അവിഭക്ത കണ്ണൂര്‍ ജില്ലയിലും കാസര്‍ഗോഡ് ജില്ല രൂപവത്കരിച്ചപ്പോള്‍ ഇവിടെയും ട്രേഡ് യൂണിയന് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാനിയായിരുന്നു. മൂന്നുതവണ സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയായി. സിഐടിയു കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറി, ബീഡിത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യ വൈസ് പ്രസിഡന്റ്, ദിനേശ് ബീഡി കേന്ദ്രസംഘം ഡയറക്ടര്‍, കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക