മുഖസൗന്ദര്യത്തിന് പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. അതിലൊന്നാണ് തെെര്. തൈര് ഉപയോഗിച്ചുള്ള ചില പൊടികൈകൾ ഇതാ.
രണ്ട് ടേബിൾസ്പൂൺ തൈരിൽ ഒരു ടേബിൾ സ്പൂൺ തേൻ മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് നേരം വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. തേനിന് ചർമ്മത്തിൽ ജലാംശം നിലനിർത്തുവാനുള്ള കഴിവും ഔഷധ ഗുണങ്ങളും ഉണ്ട്.
ഒരു ടേബിൾ സ്പൂൺ കടല മാവും 2 ടേബിൾസ്പൂൺ തൈരിൽ ചേർത്ത് യോജിപ്പിക്കുക. ഈ പാക്ക് മുഖത്തിട്ട് മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
അര ടീസ്പൂൺ മഞ്ഞൾ പൊടിയും അൽപം തെെരും നന്നായി യോജിപ്പ് പാക്ക് ഉണ്ടാക്കുക. 10 മിനുട്ട് നേരം സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം മുഖത്തും കഴത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഈ ഫേസ് പാക്ക് മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക