ധ്യാന്‍ ശ്രീനിവാസന്, അന്നാ രേഷ്മ രാജന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘കുടുംബസ്ത്രീയും കുഞ്ഞാടും’ പൂര്‍ത്തിയായി. മഹേഷ് പി ശ്രീനിവാസനാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തേത്തുടര്ന്ന് ഒരു പ്രവാസിയുടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഒരു ഫാമിലി എന്റര്‍ടെയ്നറായാണ് ചിത്രമെത്തുന്നത്.
ബെന്നി പീറ്റേഴ്സ്, ജാഫര്‍ ഇടുക്കി, ഗിന്നസ് പക്രു, കലാഭവന്‍ ഷാജോണ്‍, സലിംകുമാര്‍, മണിയന്‍പിള്ള രാജു, സാജു നവോദയ, സ്നേഹാ ബാബു, സ്നേഹാ ശ്രീകുമാര്‍, മങ്കാമഹേഷ്, കോബ്രാ രാജേഷ്, മജീദ്, ബിന്ദു എല്‍സി, ഷാജി മാവേലിക്കര എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബാനര്‍ – ഇന്‍ഡി ഫിലിംസ്, നിര്‍മ്മാണം – ബെന്നി പീറ്റേഴ്സ്, കഥ, സംവിധാനം – മഹേഷ് പി ശ്രീനിവാസന്, ഛായാഗ്രഹണം – ലോവല്‍ എസ്, തിരക്കഥ, സംഭാഷണം – ശ്രീകുമാര്‍ അറയ്ക്കല്‍, എഡിറ്റിംഗ് – രാജാകൃഷ്ണന് വിജിത്ത്, ഗാനങ്ങള്‍ – സിജില്‍ ശ്രീകുമാര്‍, സംഗീതം – ശ്രീജു ശ്രീധര്‍, മണികണ്ഠന്, കോസ്റ്റ്യും ഡിസൈന്‍ -ഭക്തന് മങ്ങാട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -ഡി മുരളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക