രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് എപ്പോഴും അസുഖങ്ങള്‍ വരുന്നത്. ചെറിയ തണുപ്പടിക്കുമ്പോള്‍ തന്നെ ഇക്കൂട്ടര്‍ക്ക് തുമ്മലും ജലദോഷവും വരാം. പ്രതിരോധശേഷി കൂട്ടാന്‍ വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കണം. ഭക്ഷണങ്ങൾ മാത്രമല്ലാതെ ചില ഘടകങ്ങൾ നമ്മുടെ പ്രതിരോധശേഷിയെ ദുർബലപ്പെടുത്തുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
മാനസിക പിരിമുറുക്കം
പല സാഹചര്യങ്ങൾ കൊണ്ട് മനുഷ്യരിൽ കാണപ്പെടുന്ന അവസ്ഥയാണ് മാനസിക സമ്മർദ്ദം. ശരീരം കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിനാലാണ് മാനസിക പിരിമുറുക്കമുണ്ടാകുന്നത്. ഇത് രോഗപ്രതിരോധ സംവിധാനത്തെ തന്നെ നശിപ്പിക്കും.
ഭയവും ഉത്കണ്ഠയും
ഭയവും ഉത്കണ്ഠയും ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കും. ഇത് മാനസിക സമ്മർദ്ദത്തിന് സമാനമാണ്. കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിനാൽ പ്രതിരോധശേഷിയെ അത് തകർക്കും.
കൃത്യമായ ഭക്ഷണക്രമം
കൃത്യ സമയത്തിന് ആഹാരം കഴിച്ചാൽ മാത്രമേ ശരീരത്തിന് പ്രതിരോധശേഷി നിലനിർത്താൻ സാധിക്കുകയുള്ളൂ. പോഷകാഹാരം നിറഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക