ലണ്ടൻ: ലണ്ടനിലെ മേഫെയറില്‍ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അദാര്‍ പൂനാവാല. ലണ്ടനിലെ പ്രശസ്തമായ ഹൈഡ് പാര്ക്കിന് സമീപം സ്ഥിതി ചെയ്യുന്ന അബെര്കോണ്വേ ഹൗസാണ് അദ്ദേഹം വാങ്ങിയതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവിന്റെ വില 1,446 കോടി രൂപയാണ് (138 മില്ല്യണ്‍ പൗണ്ട്).
ഹൈഡ് പാര്‍ക്കിനുസമീപം സ്ഥിതി ചെയ്യുന്ന ഏബര്കോണ്വേ ഹൗസ് എന്ന ഈ മാളിക 1920-കളിലാണ് പണികഴിപ്പിച്ചത്. പൂനവാല കുടുംബത്തിന്റെ തന്നെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ ബ്രിട്ടീഷ് ഉപസ്ഥാപനമായ സെറം ലൈഫ് സയന്സസായിരിക്കും വീട് ഏറ്റെടുക്കുന്നത്.
ഈ വര്‍ഷം ലണ്ടനില്‍ നടക്കുന്ന ഏറ്റവും ചെലവേറിയ ഭവന വില്‍പ്പനയാണിത്. മാത്രമല്ല ലണ്ടനില്‍ ഇതുവരെ വിറ്റുപോയ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വീടുമാണ് അബര്‍കോണ്‍വേ ഹൗസ്. അന്തരിച്ച പോളിഷ് വ്യവസായി ജാന്‍ കുല്‍സിക്കിന്റെ മകള്‍ ഡൊമിനിക കുല്‍സിക്കാണ് അദാര്‍ പൂനാവാലയ്ക്ക് ഈ വീട് വിറ്റഴിച്ചത്.
പൂനവാല ടുംബത്തിന് ലണ്ടനിലേക്ക് സ്ഥിരമായി മാറാനുള്ള ഉദ്ദേശമില്ലെന്നും കമ്പനിയുടെ ആവശ്യങ്ങള്‍ക്കായും യുകെ സന്ദര്‍ശിക്കുമ്പോഴുള്ള കുടുംബപരമായ ആവശ്യങ്ങള്‍ക്കായും ഈ വീട് പ്രയോജനപ്പെടുത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക