എറണാകുളം: ശബരിമല തീർത്ഥാടകർക്കായി സ്പെഷ്യൽ സർവ്വീസ് നടത്താനൊരുങ്ങി വന്ദേഭാരത് എക്സ്പ്രസ്. ദക്ഷിണ റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്.
ചെന്നൈ – കോട്ടയം – ചെന്നൈ റൂട്ടിലാണ് വന്ദേഭാരത് സ്പെഷ്യൽ സർവ്വീസ് നടത്തുക. വെള്ളി, ഞായർ ദിവസങ്ങളിൽ സ്പെഷ്യൽ സർവ്വീസ് നടത്തുക. ഡിസംബർ 15 മുതൽ 24 വരെ നാല് സർവ്വീസുകൾ.
തമിഴ്നാട്ടിൽ നിന്ന് ദർശനത്തിനായി എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെയാണ് വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചത്.
ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്നും വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ 8.30ന് പുറപ്പെടുന്ന ശബരിമല സ്പെഷ്യൽ വന്ദേഭാരത് രാത്രി ഏഴ് മണിക്കാണ് കോട്ടയത്ത് എത്തുക.
തിരിച്ച് കോട്ടയത്ത് നിന്നും രാത്രി 9 ന് പുറപ്പെടുന്ന വന്ദേഭാരത് സ്പെഷ്യൽ അടുത്ത ദിവസം രാവിലെ 9 മണിക്ക് ചെന്നൈ സ്റ്റേഷനിൽ എത്തിച്ചേരും.
കേരളത്തിൽ പാലക്കാട് തൃശൂർ, എറണാകുളം എന്നിവിടങ്ങളിലാണ് സ്പെഷ്യൽ ട്രെയിനിന് സ്റ്റോപ്പുള്ളത്. പോത്തന്നൂർ, ഈറോഡ്, സേലം, ജോളാർപേട്ടൈ, കാട്പാടി എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക