ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് മഞ്ഞള്‍. കറികൾക്ക് അതിന്റെ സ്വഭാവ സവിശേഷതയായ മഞ്ഞ നിറം നൽകുന്ന മഞ്ഞൾ വളരെയധികം ആരോഗ്യ ഗുണങ്ങളും പ്രദാനം ചെയ്യുന്നുണ്ട്.
ഹൃദ്രോഗം, സന്ധിവാതം, മലവിസർജ്ജന പ്രശ്നങ്ങൾ, ചിലതരം അർബുദം എന്നിവ കുറയ്ക്കുന്ന ആരോഗ്യപരമായ പല ആനുകൂല്യങ്ങൾക്കും പരമ്പരാഗത വൈദ്യത്തിൽ ഈ സുഗന്ധവ്യഞ്ജനം ഉപയോഗിച്ചു വരുന്നു. ഈ ആനുകൂല്യങ്ങളെല്ലാം നൽകുന്നത് മഞ്ഞളിൽ കാണപ്പെടുന്ന കുർക്കുമിൻ എന്ന അത്ഭുത ഘടകമാണ്.
എന്നാൽ എന്ത് ഭക്ഷണവും അമിതമായി കഴിക്കുന്നത് ഒരു മോശം ആശയമാണെന്നു പറയുന്നത് മഞ്ഞളിന്റെ കാര്യത്തിലും ബാധകമാണ്. ഇത് മിതമായ അളവിൽ കഴിക്കുന്നത് പ്രയോജനകരമാണ്, എന്നാൽ നിങ്ങൾ അത് അമിതമായി കഴിക്കുമ്പോൾ പാർശ്വഫലങ്ങൾ അനുഭവപ്പെടുവാൻ സാധ്യതയുണ്ട്!
പലതിനും മഞ്ഞൾ നല്ലതാണെന്ന് പറയാറുണ്ട്. മുഖ സൗന്ദര്യത്തിനും മറ്റും മഞ്ഞൾ ഉപയോഗിക്കാറുണ്ട്. പക്ഷെ മഞ്ഞൾ ചിലപ്പോഴൊക്കെ അപകടകാരിയുമാണ്. 600-ലധികം ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിന് മഞ്ഞളിന് കഴിയും. എന്നാല്‍, ഇത് തന്നെ അനാരോഗ്യത്തിലേക്കും വഴിവയ്ക്കും.
മറ്റേതൊരു പദാര്‍ത്ഥത്തേയും പോലെ മഞ്ഞളിനെ പെട്ടെന്ന് ശരീരം സ്വീകരിക്കില്ല. പ്രത്യേകിച്ച് ദിവസേന ഉള്ള ഉപയോഗമാകുമ്പോൽ ഇത് നെഗറ്റീവ് ഫലം ഉണ്ടാക്കും. ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുന്നതിനും മഞ്ഞള്‍ കാരണമാകുന്നു. മഞ്ഞളിന്റെ ദിവസേന ഉള്ള ഉപയോഗം പലപ്പോഴും ചൂട് വര്‍ദ്ധിപ്പിക്കുന്നു. അതുപോലെ, മഞ്ഞളിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ കരളിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സം നേരിടാൻ സാധ്യത ഉണ്ട്.
പലപ്പോഴും മൂത്രത്തിന്റെ അളവ് കുറയ്ക്കുന്നതിന് മഞ്ഞള്‍ കാരണമാകുന്നു. മാത്രമല്ല, ദിവസേന ഉള്ള ഉപയോഗം മൂത്രത്തിന്റെ നിറം മാറ്റത്തിനും സഹായിക്കുന്നു. മഞ്ഞളിന്റെ അളവ് അരടീസ്പൂണില് കൂടുതലാവാന്‍ പറ്റില്ല. പലപ്പോഴും മഞ്ഞളിന്റെ അളവ് ഇതിലധികമാകുമ്പോഴാണ് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.
ഇരുമ്പിന്റെ കുറവ് അനുഭവിക്കുന്നവർക്ക്. കൂടുതൽ മഞ്ഞൾ കഴിക്കുന്നത് ഈ പോഷകത്തിന്റെ ആഗിരണം കൂടുതൽ പരിമിതപ്പെടുത്തും.
വൃക്കയിലെ കല്ലുകൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഓക്സലേറ്റുകളും മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. ഓക്സലേറ്റുകൾ കാൽസ്യവുമായി ബന്ധിപ്പിച്ച് ലയിക്കാത്ത കാൽസ്യം ഓക്സലേറ്റ് ഉണ്ടാക്കുന്നു. ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള ഒരു വലിയ കാരണമാണ്.
കുർക്കുമിൻ ഒരു അത്ഭുത സംയുക്തമാണെങ്കിലും, ദഹനനാളത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു പ്രവണത ഇതിന് ഉണ്ട്, അതിനർത്ഥം, ഇത് അമിതമായി കഴിച്ചാൽ നിങ്ങൾക്ക് ഓക്കാനവും മനംപുരട്ടലും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക