വാണിജ്യ വാഹനങ്ങൾക്ക് വിലവർധനവ് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്. നിലവിൽ മൂന്ന് ശതമാനം വരെ ടാറ്റാ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങൾക്ക് വിലവർധനവ് ഉണ്ടാകുമെന്നാണ് പ്രഖ്യാപനം.
ടാറ്റാ മോട്ടോഴ്സിന്റെ എല്ലാ മോഡൽ വാണിജ്യ വാഹനങ്ങൾക്കും വില കൂടുമെന്നും നിർമ്മാണ ചെലവിൽ ഉണ്ടായ വർദ്ധനവ് നേരിടുന്നതിനായാണ് വിലവർധനവ് പ്രഖ്യാപിക്കുന്നത് എന്നും ടാറ്റാ മോട്ടോഴ്സ് അറിയിച്ചു. അടുത്തവർഷം ജനുവരി ഒന്നു മുതൽ വിലവർധനവ് പ്രാബല്യത്തിൽ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക