കളക്ഷൻ ക്കാലത്തെയും ഉയർന്ന വരുമാനം നേടി കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ. 9 കോടിയിലേറെ രൂപയാണ് തിങ്കളാഴ്ച മാത്രം കളക്ഷൻ തുകയായി കെഎസ്ആർടിസിക്ക് ലഭിച്ചത്.
സെപ്റ്റംബർ നാലിന് കെഎസ്ആർടിസി പ്രതിദിന കളക്ഷനായി നേടിയ 8.79 കോടി എന്ന റെക്കോർഡ് മറികടന്നാണ് പുതിയ കളക്ഷൻ റെക്കോർഡ് കെഎസ്ആർടിസി നേടിയത്. 84.94 കോടി രൂപയാണ് കളക്ഷൻ ഇനത്തിൽ ഡിസംബർ ഒന്നു മുതൽ 11 വരെയുള്ള ദിവസങ്ങളിൽ കെഎസ്ആർടിസി കരസ്ഥമാക്കിയത്.
റെക്കോർഡ് നേട്ടത്തിൽ പങ്കാളികളായ മുഴുവൻ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും പ്രതിദിന വരുമാനം 10 കോടിയാണ് ലക്ഷ്യമിട്ടത് എന്നും കെഎസ്ആർടിസി സി എം ഡി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക