ഐഫോണിനെ സംരക്ഷിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ. ഐഒഎസ് ബീറ്റാ പതിപ്പിലാണ് സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷനെന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
പാസ്വേർഡ് അഥവാ പാസ്കോഡ് സംഘടിപ്പിച്ച് മിക്ക സാഹചര്യങ്ങളിലും ഹാക്കർമാർ ഫോണിലെ വിവരങ്ങൾ ചോർത്താറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിന്നും ഐഫോണുകളുടെ സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
കൂടാതെ നിങ്ങളുടെ ഫോൺ ആരെങ്കിലും മോഷ്ടിച്ച് പാസ്കോഡ് മനസിലാക്കി അൺലോക്ക് ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ ഇതിൽ നിന്നും സംരക്ഷിക്കാനും പുതിയ ഫീച്ചർ ഉപകാരപ്പെടും.
ഐഫോണിലുള്ള സെൻസിറ്റീവ് സെറ്റിംഗ്സ് ആക്സസ് ചെയ്യണമെങ്കിൽ ബയോമെട്രിക് ഒതന്റിക്കേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമാകും ഇത് സാധ്യമാകുക. പാസ്കോഡ് ഉണ്ടായാൽ പോലും ഇതിലേക്ക് കയറാൻ തട്ടിപ്പുകാർക്ക് സാധിക്കില്ല.
കൂടാതെ ഉപയോക്താക്കളുടെ വീട്, ജോലിസ്ഥലം എന്നിങ്ങനെയുള്ള സാധാരണ ഇടങ്ങളിൽ നിന്നല്ലാത്ത പക്ഷം ദുരുപയോഗത്തിന് സാധിക്കില്ല.
സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ ഉപയോക്താക്കൾക്ക് അവരുടെ ഐഫോണിന് അധിക സുരക്ഷ ഉറപ്പുവരുത്തുന്നു. ആർക്കെങ്കിലും പാസ്കോഡ് അറിയാമെങ്കിൽ കൂടി ഫോൺ ദുരുപയോഗം ചെയ്യുന്നതിൽ നിന്നും തടയാൻ ഇത് സഹായിക്കും.
ഐഫോൺ പരിചിതമല്ലാത്ത ഇടത്താണ് ഉള്ളതെങ്കിൽ സെൻസിറ്റീവ് സെറ്റിംഗ്സിലേക്ക് കടക്കാൻ പാസ്കോഡിനൊപ്പം മുഖം തിരിച്ചറിയുക എന്നതും പ്രധാനമാണ്. ഫേസ് ഐഡി ഓപ്ഷൻ ആക്ടിവേറ്റ് ചെയ്താൽ ഫോൺ ദുരുപയോഗം ചെയ്യുന്നതിനുള്ള സാധ്യത കുറയും.
ആരെങ്കിലും നിങ്ങളുടെ ഫോണിലെ ആപ്പിൾ ഐഡി പാസ്വേർഡ് മാറ്റാനോ അല്ലെങ്കിൽ ഫേസ്ഐഡി നീക്കം ചെയ്യുന്നതിനോ ശ്രമിച്ചാൽ ഇതിന് ഒരു മണിക്കൂർ സമയമെടുക്കും. ഇതിന് ശേഷം മാത്രമാകും വീണ്ടുമൊരു ഫേസ് ഐഡി പരിശോധന നടത്താൻ സാധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക