ക്രിസ്മസ് ഇങ്ങെത്തിയതിനാൽ യാത്രാക്കായി നിരവധി പാക്കേജുകളാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഒരു കിടിലൻ പാക്കേജുമായി വന്നിരിക്കുകയാണ് കോഴിക്കോട് കെഎസ്ആർടിസി. ക്രിസ്മസ് വാഗമണ്ണിലും തേനി, കുമളി, രാമക്കൽമേട് എന്നിവിടങ്ങളിലായി ആഘോഷിക്കാൻ പറ്റിയ ഒരു പാക്കേജാണിത്.
അവധിക്കാലത്ത് ചെയ്യാൻ പറ്റിയ ഏറ്റവും രസകരമായ ഒരു പാക്കേജ് കൂടിയാണ്. മൂന്ന് രാത്രിയും രണ്ട് പകലും നീണ്ടു നിൽക്കുന്ന യാത്ര വലിയ ചെലവില്ലാതെ പോയി വരാം.
ഡിസംബർ 22 വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് കോഴിക്കോട് ഡിപ്പോയിൽ നിന്നാരംഭിക്കുന്ന യാത്ര ഡിസംബർ 25ന് രാവിലെ അഞ്ച് മണിയോടെ തിരികെ എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്മസിനു മുന്നേ ഒരു യാത്ര പോയി ക്രിസ്മസ് വീട്ടിൽ ആഘോഷിക്കുന്നത് എങ്ങനെയെന്ന് പ്ലാൻ ചെയ്യുന്നവർക്കും ഈ യാത്ര പോകാം.
കുമളി, തേനിയിലെ മുന്തിരിതോട്ടം, രാമക്കൽമേട് കാറ്റാടിപ്പാടവും , വാഗമണ്ണുമാണ് ഈ യാത്രയിൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ. രാമക്കൽമേടും വാഗമണ്ണും ഇടുക്കി സന്ദർശിക്കുന്നവർ ഒരിക്കലും മറക്കാതെ കണ്ടിരിക്കേണ്ട ഇടങ്ങളാണ്.
യാത്രയിലെ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, താമസ സൗകര്യം (ഫാമിലി റൂം) എന്നിവ ഉള്‍പ്പെടെയാണ് ടിക്കറ്റ് നിരക്ക് വരിക. കോഴിക്കോട് കെഎസ്ആർടിസിയുടെ വാഗമൺ- കുമളി പാക്കേജിൽ പാക്കേജില്‍ ഒരാള്‍ക്ക് 4430 രൂപയാണ് നിരക്ക് .വിശദ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9544477954, 9961761708 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക