സാംസങ് മൊബൈല്‍ ഫോണുകള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസര്ക്കാ. സാംസങ് മൊബൈൽ ഫോൺ ഉപയോക്താക്കൾ ഒന്നിലധികം അപകടസാധ്യതകൾ നേരിടുന്നതായി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സേർട്ട്-ഇന്‍) മുന്നറിയിപ്പ് നൽകി.
സിഐവിഎന്‍-2023-0360 വള്‍നറബിലിറ്റി നോട്ടില്‍ ആന്‍ഡ്രോയിഡ് 11 മുതല്‍ 14 വരെ വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഫോണുകളുമായി ബന്ധപ്പെട്ട ഗുരുതര സുരക്ഷാ പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.
സാംസങ് ഫോണുകളിലെ സുരക്ഷാ സംവിധാനമായ നോക്സ് (Knox), ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ് വെയര്‍, എആര്‍ ഇമോജി ആപ്പിലെ ഓതറൈസേഷന്‍ പ്രക്രിയ, സ്മാര്‍ട് ക്ലിപ്പ് ആപ്പ് തുടങ്ങി ഫോണുകളിലെ വിവിധ ഭാഗങ്ങളില്‍ പ്രശ്നങ്ങളുണ്ടെന്ന് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആന്‍ഡ്രോയിഡ് 11,12,13,14 വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലെല്ലാം ഈ പ്രശ്നങ്ങളുണ്ട് എന്നതിനാല്‍ സാംസങിന്റെ പ്രീമിയം ഫോണുകളായ ഗാലക്സി എസ്23 സീരിസ്, ഗാലക്സി ഫ്ളിപ്പ് 5, ഗാലക്സി ഫോള്‍ഡ് 5 ഉള്‍പ്പടെയുള്ള ഫോണുകളെല്ലാം അതില്‍ പെടും.
സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും വിവരങ്ങൾ ശേഖരിക്കാനും ഫോണിന്റെ നിയന്ത്രണം കൈക്കലാക്കി നുഴഞ്ഞുകയറാനും ഈ പ്രശ്നങ്ങളിലൂടെ സാധിക്കുമെന്ന് CERT ഗവേഷകർ പറയുന്നു.
ഫോണുകളെ എങ്ങനെ സംരക്ഷിക്കാം
പെട്ടെന്ന് തന്നെ സുരക്ഷാ അപ്ഡേറ്റുകള് ഇന്‍സ്റ്റാള്‍ ചെയ്യുക.
അപ്ഡേറ്റ് ലഭിക്കുന്നതുവരെ അപരിചതമായ വെബ്സൈറ്റുകളും
ആപ്പുകളും ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കുക
ഫോണിലെ ആപ്പുകളെല്ലാം അപ്ഡേറ്റ് ചെയ്യുക
ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.
അംഗീകൃത ആപ്പ്സ്റ്റോറുകള്‍ മാത്രം ഉപയോഗിക്കുക.
ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക