അച്ചാറിനോട് മലയാളിക്കുള്ള പ്രിയം വളരെ വലുതാണ്. അച്ചാറുകളിൽ അന്നും ഇന്നും കേമൻ മാങ്ങ അച്ചാർ തന്നെ. ചോറുണ്ണാൻ അച്ചാർ ഉണ്ടെങ്കിൽ പിന്നെ വേറെ ഒന്നും ആവശ്യമില്ല ചിലർക്ക്. രുചികരമായ മാങ്ങ അച്ചാർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം.
ആവശ്യമായ സാധനങ്ങള്‍;
- മാങ്ങ കഷണങ്ങളാക്കിയത്
- ഉണക്കമുളക്
- കായംപ്പൊടിപച്ചമുളക് അരിഞ്ഞത്
- മുളക്പൊടി
- ഉലുവ (വറുത്തു പൊടിച്ചത്)
- കടുക്
- നല്ലെണ്ണ
- കറിവേപ്പില
ഉണ്ടാക്കുന്ന വിധം;
പാത്രത്തില്‍ നല്ലെണ്ണ നന്നായി ചൂടാക്കി കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ ഇട്ട് താളിച്ചതിന് ശേഷം ഇതിലേക്ക് മുളകുപൊടി, കായംപ്പൊടി, ഉലുവപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. കുറച്ച് വെളളമൊഴിച്ച് മൂന്ന് മിനിറ്റ് തിളപ്പിക്കണം. ഇനി കഷ്ണങ്ങളാക്കിയ മാങ്ങയും പച്ചമുളകും നന്നായി ഇളക്കി യോജിപ്പിക്കണം. ആവശ്യത്തിന് ഉപ്പു കൂടി ചേര്‍ത്താല്‍ മാങ്ങ അച്ചാര്‍ റെഡി.. ഇനി അല്പം ഊണാവാം.. അല്ലെ
പ്രതികരിക്കാൻ ഇവിടെ എഴുതുക