സൂപ്പർ ഹിറ്റ് ചിത്രം ‘മാർക്ക് ആന്റണി’ യുടെ സംവിധായകൻ ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യ പ്രഭുവും വിവാഹിതരായി. ഇരു വീട്ടുകാരുടെയും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത് ചെന്നൈയിൽ വച്ച് നടന്ന ചടങ്ങിൽ സിനിമ രംഗത്തുനിന്നും വിശാൽ മാത്രമാണ് പങ്കെടുത്തത്.
ഏറെ നാളായി സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. നേർകൊണ്ട പാർവൈ,കോബ്ര എന്നീ ചിത്രങ്ങളിൽ അഭിനേതാവായും തിളങ്ങിയ ആദിക് ഈ വർഷം പുറത്തിറങ്ങിയ മാർക്ക് ആന്റണി എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെ ഹിറ്റ് സംവിധായകനായി മാറിയിരുന്നു.
2024ൽ അജിത് കുമാറിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ആദിക്. നടൻ വിക്രം പ്രഭു ഐശ്വര്യയുടെ ഏക സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക