വന്ദേ ഭാരതത്തിന്റെ ശബരിമല സ്പെഷ്യൽ ട്രെയിൻ പാലക്കാട് എത്തി. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിന് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് ഒരുക്കിയത്.
ഡിസംബർ 25 വരെയാണ് ട്രെയിൻ ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. കേരളത്തിന് സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചത് ശബരിമല തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ്. ഡിസംബർ 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസ് നടത്തുന്ന ട്രെയിൻ വെള്ളി, ഞായർ ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് രാവിലെ 4.30ന് പുറപ്പെട്ട് വൈകിട്ട് 4.15ന് കോട്ടയത്ത് എത്തും.
ശനി, തിങ്കൾ ദിവസങ്ങളിൽ കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 5.15നാണ് ചെന്നൈയിൽ എത്തുക. ശബരിമല തീർത്ഥാടകർക്കായി ആന്ധ്രയിലെ കച്ചെഗുഡയിൽ നിന്ന് പുറപ്പെടുന്ന പ്രത്യേക ട്രെയിൻ രാത്രി 11. 45 നു പുറപ്പെട്ട് മൂന്നാം ദിവസം കൊല്ലത്തെത്തും. ഡിസംബർ 18, 25 ജനുവരി 1, 8, 15 തീയതികളിൽ ആണ് കച്ചെഗുഡയിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിനിന്റെ സർവീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക