മോഹൻലാൽ ഇപ്പോൾ ഇറങ്ങുന്ന മിക്ക ചിത്രങ്ങളിലും താടി വച്ച ലുക്കിലാണ് പ്രത്യക്ഷപ്പെടുക. വേഷവിധാനങ്ങള്‍ മാറുമ്പോഴും താടി എല്ലാ കഥാപാത്രങ്ങള്‍ക്കും ഉണ്ടായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ട് ഈ ഗെറ്റപ്പ് മാറ്റുന്നില്ലെന്ന ചോദ്യത്തിന് മോഹന്‍ലാല്‍ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്.
പുതിയ ചിത്രം നേരിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
രണ്ടു സിനിമകളുടെ കണ്ടിന്യുവിറ്റി കാരണമാണെന്നും താടി ഷേവ് ചെയ്യാൻ കഴിയാത്തതെന്നാണ് താരത്തിന്റെ മറുപടി. എമ്പുരാനും റാമും വരാനിരിക്കുകയാണ്. രണ്ടു ചിത്രങ്ങളിലും താടി ആവശ്യമുള്ളതുകൊണ്ടാണ് താടി എടുക്കാത്തതെന്നും മോഹൻലാൽ പറഞ്ഞു.
മീശപിരിക്കുന്ന ലാലേട്ടനെ ആരാധകർക്ക് ഇനി എന്ന് കാണാനാകും എന്ന ചോദ്യത്തിന് ഇവരോട് പറ വേഗം ഷൂട്ട് ചെയ്യാനെന്ന് ജീത്തു ജോസഫിനെ ചൂണ്ടി മോഹന്‍ലാല്‍ പറയുന്നു. പിന്നെ ഇത് വളരുന്നതാണ്. ഷേവ് ചെയ്താല്‍ വീണ്ടും വളരും, തമാശച്ചിരിയോടെ മോഹന്‍ലാല്‍ പറഞ്ഞവസാനിപ്പിക്കുന്നു.
അതേസമയം ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രം നേരിന്റെ റിലീസ് ഡിസംബര്‍ 21 ന് ആണ്. വലിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിഭാഷകന്റെ കുപ്പായമണിയുന്ന ചിത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക