വീട്ടിലെ ഉപയോഗത്തിന് ആവശ്യമായ വിഷരഹിതമായ കറിവേപ്പില നമുക്ക് ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വായ വലിപ്പമുള്ള കുറച്ച് വലിപ്പമുള്ള പാത്രം കറിവേപ്പില വളർത്തുന്നതിനായി തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
ഗുണനിലവാരമുള്ള പോട്ടിംഗ് മിക്സിനോടൊപ്പം മിതമായ അളവിൽ ജൈവവളമോ കമ്പോസ്റ്റോ ചേർത്തു കൊടുക്കാനും ശ്രദ്ധിക്കണം. കറിവേപ്പിൻ തൈ നട്ട ശേഷം പതിവായി നനച്ചു കൊടുക്കാനും ശ്രദ്ധിക്കണം. വളർന്നുവരുന്ന കറിവേപ്പിലയിൽ നിന്ന് ആദ്യത്തെ പത്ത് മാസത്തിനു മുൻപ് ഇലകൾ പറിക്കാതിരിക്കാനും ശ്രദ്ധിക്കണം.
സൂര്യപ്രകാശം നല്ലതുപോലെ ലഭിക്കുന്ന സ്ഥലത്താണ് പകൽ മുഴുവൻ ചെടി വച്ചിരിക്കുന്നത് എന്ന് ഉറപ്പാക്കാനും മറക്കരുത്. വളർന്നുവരുന്ന സമയത്ത് രണ്ടോ നാലോ ദിവസത്തിലൊരിക്കലും കനത്ത മഴയ്ക്ക് ശേഷവും മൺസൂണിലും ഒക്കെ മണ്ണ് ഉണങ്ങിയ ശേഷം മാത്രവും കറിവേപ്പില നനച്ചാൽ മതിയാകും.
രണ്ടുമാസം പ്രായമാകുന്ന കറിവേപ്പില ചെടിക്ക് മിതമായി മാത്രമാണ് നന ആവശ്യമുള്ളത്. തണുപ്പുകാലത്തും മണ്ണ് ഉണങ്ങിയതിനുശേഷം മാത്രം വെള്ളം നനച്ചു കൊടുക്കാനും അമിതമായി വെള്ളം നനയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക