കുവൈത്ത്: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് ജാബിർ അൽ സബാഹ് (86) അന്തരിച്ചു. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
അമീരി ദീവാനി കാര്യലയമാണ് അമീറിന്റെ വിയോഗ വാർത്ത ഔദ്യോഗിക ടെലവിഷൻ വഴി രാജ്യത്തെ അറിയിച്ചത് . അമീറിന്റെ വിയോഗത്തിൽ രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും.
കുവൈത്തിന്റെ പതിനാറാം അമീറായിരുന്നു ഷെയ്ഖ് നവാഫ് അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ. 2020 സെപ്റ്റംബറില്‍ ഷെയ്ഖ് സബ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബ അന്തരിച്ചതിന് പിന്നാലെ കിരീടാവകാശിയായ ഷെയ്ഖ് നവാഫ് അല്‍-അഹ്മദ് കുവൈത്ത് അമീറായി ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക