ലോകപ്രശസ്ത സിറ്റ്കോം ഫ്രണ്ട്സ് താരം മാത്യു പെറിയുടെ മരണത്തിന്റെ ഞെട്ടൽ ആരാധകർക്ക് ഇതുവരെ വിട്ടു മാറിയിട്ടില്ല. താരം ഒക്ടോബര്‍ 29നാണ് മരണപ്പെട്ടത്. 54 വയസുകാരനായ ഇദ്ദേഹത്തെ ലോസ് ഏഞ്ചൽസിലെ വീട്ടിലെ ബാത്ത് ടബില്‍ മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു.
താരത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതോടെ മാത്യുവിന്റെ മരണകാരണം പുറത്തു വന്നിരിക്കുകയാണ്. ആകസ്മികമായി കെറ്റാമൈൻ അമിതമായി കഴിച്ചാണ് മാത്യു പെറിയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് മെഡിക്കൽ എക്സാമിനർമാർ വെള്ളിയാഴ്ച വെളിപ്പടുത്തിയത്.
ലഹരിക്ക് അടിമയായ മാത്യു പെറി കെറ്റാമൈൻ ലഹരിക്ക് വേണ്ടി ഉപയോഗിച്ചിരിക്കാം എന്നും കെറ്റാമൈൻ അമിതമായി ഉപയോഗിച്ചതിനാല്‍ അബോധാവസ്ഥയില്‍ ബാത്ത് ടബ്ബില്‍ മുങ്ങി പോകുകയായിരുന്നു പെറി എന്നുമാണ് കണ്ടെത്തൽ.
കെറ്റാമൈൻ ലഹരി മരുന്നാണ്. കെറ്റാമൈൻ സാധാരണ ഡോക്ടർമാർക്ക് അനസ്തെറ്റിക് ആയി ഉപയോഗിക്കാറുണ്ട്. കൂടാതെ മാനസികാരോഗ്യ ചികിത്സക്കായും ഗവേഷകർ ഇത് ഉപയോഗപ്പെടുത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക