ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഉപഭോക്താക്കളുമായി സംവദിക്കാൻ കഴിയുന്ന ചാറ്റ്ബോട്ടുകൾ ഇപ്പോൾ നമുക്ക് പുതിയ കാര്യമല്ല.
ഇപ്പോൾ തങ്ങളുടെ സ്വന്തം ചാറ്റ് ബോട്ട് അവതരിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇലോണ്‍ മസ്ക്ക്. ഗ്രോക്ക് എന്ന ചാറ്റ് ബോട്ടിനെയാണ് മാസ്കിന്റെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ‘കോണ്വെര്സെഷണല് എഐ ഫോര്‍ അണ്ടര്സ്റ്റാന്ഡിങ് ദി യൂണിവേ’ഴ്സ് എന്നാണ് ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള ചാറ്റ്ബോട്ടായ ഗ്രോക്ക് എ.ഐയുടെ ടാഗ്ലൈന്.
ഇതിന്റെ സബ്സ്ക്രിപ്ഷൻ ചാർജ് എത്രയാണെന്നും പുറത്തു വന്നിട്ടുണ്ട്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ പ്രതിമാസം 1,300 രൂപ അല്ലെങ്കില്‍ വാര്‍ഷിക സബ്സ്ക്രിപ്ഷന് 13,600 രൂപനല്‍കിയാണ് ഗ്രോക്ക് ഉപയോഗിക്കേണ്ടത് എന്നാണ് പുറത്തു വരുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക