സി സിരീസിൽ പുതിയൊരു സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ച് റിയൽമി. ബഡ്ജറ്റിൽ ഒതുങ്ങുന്ന വിലയിൽ റിയൽമി സി67 5ജി (Realme C67 5G ) ആണ് ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്നത്.
15,000 രൂപയിൽ താഴെയാണ് വിലവരുന്നത്. 6.72 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് റിയൽമി സി67 5ജി സ്മാർട്ട് ഫോണിന് നൽകിയിരിക്കുന്നത്.
ഡിസ്പ്ലേയ്ക്ക് 680 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 685 ചിപ്സെറ്റാണ് കരുത്ത് പകരുന്നത്.
50 മെഗാപിക്സൽ എഐ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറാണ് മറ്റൊരു പ്രത്യേകത.
33 വാട്സ് SUPERVOOC ചാർജിംഗ് പിന്തുണയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാങ്ങാനാകും.
33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് റിയൽമി സി67 വാഗ്ദാനം ചെയ്യുന്നത്. 29 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ കഴിയുന്ന 33W SuperVOOC ഫാസ്റ്റ് ചാർജിങ് ഈ ഫോണിന്റെ നേട്ടമാണ്. 3.5 എംഎം ഓഡിയോ ജാക്ക്, ഹൈ-റെസ് ഓഡിയോ ഫീച്ചറുകളും ഇതിലുണ്ട്.
ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവിടങ്ങളിൽ റിയൽമി സി67 5ജി ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക