കറുപ്പ്, ചുവപ്പ്, പർപ്പിൾ, പച്ച തുടങ്ങി പല നിറത്തില്‍ മുന്തിരി ലഭിക്കാറുണ്ട്. അതില്‍ തന്നെ കറുത്ത മുന്തിരിക്ക് ഗുണങ്ങള്‍ കൂടുതൽ ആണ്. അവ എന്തൊക്കെ എന്ന് നോക്കാം.
കറുത്ത മുന്തിരിയിലെ ആന്റിഓക്സിഡന്റുകൾ, പ്രത്യേകിച്ച് റെസ്വെറാട്രോള്‍ തുടങ്ങിയ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ജലാംശം കൂടുതലടങ്ങിയിരിക്കുന്ന കറുത്ത മുന്തിരിയില്‍ ഫൈബറും ധാരാളമുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
പൊട്ടാസ്യം ധാരാളം അടങ്ങിയ കറുത്ത മുന്തിരി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുന്തിരി ദിവസവും കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
മുന്തിരി ചില ക്യാന്‍സര്‍ സാധ്യതകളെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മുന്തിരി പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മുന്തിരി കഴിക്കാം. മുന്തിരിയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇവയില്‍ ജലാംശം കൂടുതലും ഉള്ളതിനാൽ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ കഴിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക