നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. അതിനാല്‍ തന്നെ ദിവസവും ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.
ആന്റി ഓക്സിഡന്റ്കള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പും ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.
ഭക്ഷണത്തിന് ശേഷം ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ നല്ലതാണ്. ഗ്യാസ്ട്രബിൾ, വയര്‍ വീര്‍ത്തിരിക്കുക പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും അസിഡിറ്റിയെ തടയാനും ഇവ സഹായിക്കും.
ഏലയ്ക്ക ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്ലൂക്കോസ് കൊഴുപ്പായി സംഭരിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും.
പ്രമേഹ രോഗികള്‍ക്കും ദിവസവും ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കാം.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്ക വളരെ നല്ലതാണ്.
തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഏലയ്ക്ക ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക