ദുൽഖർ സൽമാന്റെ നായികയായി ‘സെക്കൻഡ് ഷോ’ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ച് താരമാണ് ഗൗതമി നായർ. പിന്നീട് ഫഹദ് ഫാസിലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ‘ഡയമണ്ട് നെക്ലൈസ്’ എന്ന ചിത്രത്തിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് സിനിമയിൽ സജീവമാവാതിരുന്ന താരം പക്ഷേ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. തന്റെ ഓരോ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വയനാട് വൈത്തിരിയിലേക്ക് നടത്തിയ യാത്രയിലെ മനോഹര ദൃശ്യങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. വയനാട്ടിലെ മേരിക്കാപ്പ് റിസോർട്ടിൽ നിന്നും എടുത്ത ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.
ചുറ്റുമുള്ള ഹരിത മനോഹരമായ ഭൂപ്രദേശത്തിനൊപ്പം മനോഹരമായ പൂളിൽ ഇറങ്ങി നിൽക്കുന്ന താരത്തെയും വെള്ളത്തിനു മുകളിൽ ഹൃദയആകൃതിയിലുള്ള ഒരു ബാക്കറ്റിൽ പഴങ്ങളും വച്ചിരിക്കുന്നത് കാണാം. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകളുമായി രംഗത്തുവരുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക