ശബരിമലയിൽ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് മണ്ഡലപൂജ ഡിസംബർ 27ന് നടക്കും. ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ഡിസംബർ 27ന് പകൽ 10 30 ന് പൂജ നടക്കും.
ഡിസംബർ 23ന് രാവിലെ 7 മണിക്ക് വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഡിസംബർ 26ന് പകൽ ഒരു മണിക്ക് പമ്പയിൽ എത്തും. പമ്പ ഗണപതി ക്ഷേത്രത്തിൽ തങ്കയങ്കി ദർശിക്കാനുള്ള സൗകര്യം വൈകിട്ട് മൂന്നുവരെ ഉണ്ടാകും.
5. 50ന് ശരംകുത്തിയിൽ എത്തുന്ന ഘോഷയാത്ര 6.15ന് 1പതിനെട്ടാം പടിക്ക് മുകളിൽ കൊടിമരച്ചുവട്ടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി സോപാനത്തിലേക്ക് ആനയിക്കും.
തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. തുടർന്ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നടയടയ്ക്കുന്നതോടെ ഇത്തവണത്തെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമാകും. ഡിസംബർ 30ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും ശബരിമല നട തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക