ബെംഗളൂരു: കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ മുതിര്‍ന്ന പൗരന്മാര് മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം. ആരോഗ്യമന്ത്രാലയമാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ 60 വയസ് കഴിഞ്ഞവര്‍ക്കാണ് ജാഗ്രത നിര്‍ദേശം. കേരളത്തോട് അടുത്തുകിടക്കുന്ന ആശുപത്രികളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഏതു സാഹചര്യം വന്നാലും നേരിടാനുള്ള തയാറെടുപ്പിലാണെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. അതോടൊപ്പം കോവിഡ് പരിശോധനക്കും തയാറെടുപ്പുകള്‍ തുടങ്ങി. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്നും ആളുകള്‍ പേടിക്കേണ്ട ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. ഒമിക്രോണ്‍ വകഭേദമായ ജെ.എന്‍.1 കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക