പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘സലാർ’. പ്രഭാസിനൊപ്പം മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം എന്നതിനാൽ ഇന്ത്യയെട്ടാകെ ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ്.
ലോകമൊട്ടാകെ ഡിസംബർ 22നാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രം സൗഹൃദ കഥയാണ് പറയുന്നത്. സലാർ പാർട്ട് 1 സീസ് ഫയറിലൂടെ രണ്ട് സുഹൃത്തുക്കളുടെ കഥയുടെ പാതി പ്രേക്ഷകരിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്.
വർദ്ധരാജ് മന്നാർ എന്ന കഥാപാത്രമായി പ്രേക്ഷകപ്രിയ താരം പൃഥ്വിരാജ് വേഷമിടുന്ന ചിത്രം മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. രവി ബസ്രൂർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഭുവൻ ഗൗഡയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക