മൊബൈൽ ഫോണുകളുടെയും ടെലിവിഷനുകളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വർധിച്ച ഉപയോഗം കാരണം നമ്മളിൽ പലരുടെയും കാഴ്ച്ച പ്രശ്നമായിരിക്കുകയാണ്. കണ്ണിന്റെ ആരോഗ്യം വർധിപ്പിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
കാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഒരു പ്രധാന പോഷകമാണ്..
ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി അടങ്ങിയ മറ്റ് ഭക്ഷണങ്ങൾക്കൊപ്പം ഓറഞ്ചും കണ്ണിന്റെ ആരോഗ്യത്തിന് സഹായകമാണ്.
നെല്ലിക്ക വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇത് കണ്ണിനുണ്ടാകുന്ന കേടുപാടുകൾ തടയാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റാണ്. കാഴ്ച ശക്തി മെച്ചപ്പെടുത്തുകയും തിമിരം തടയുകയും ചെയ്യുന്ന മറ്റ് ആന്റിഓക്സിഡന്റുകളും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.
ആരോഗ്യമുള്ള കണ്ണുകൾക്കായി ചീര പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പാലക്ക് ചീരയിൽ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകൾക്കും ശരീരത്തിനും ആവശ്യമായ ആരോഗ്യകരമായ ആന്റിഓക്സിഡന്റുകളാണ്.
മധുരക്കിഴങ്ങിൽ വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ബീറ്റാ കരോട്ടിൻ കാഴ്ച മെച്ചപ്പെടുത്തുമ്പോൾ, വിറ്റാമിൻ എ വരണ്ട കണ്ണിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക