കാസര്‍ഗോഡ്: കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരി മരിച്ചു. കല്ലൂരാവിയിലെ അൻഷിഫ റംഷീദ് ദമ്പതികളുടെ മകൾ ജസ ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ ശരീരത്തിനുള്ളിലേക്ക് അബദ്ധത്തില്‍ കീടനാശിനി എത്തുകയായിരുന്നു.രണ്ട് ദിവസം മുൻപ് വീട്ടിൽ കളിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക